Thursday, 3 July 2014

Reflection Of My Thoughts

Reflection Of My Thoughts


മക്കള്‍ക്ക് വേണ്ടീ ഞാന്‍ കാശൂനേടീ ;
അവരതുകൊണ്ട് ഇഗ്ലീഷുനേടീ ;
ഇന്നവര്‍ എന്റെ നേര്‍ പൊക്കൂന്ന കാലിനേ ;
സ്വപ്നത്തില്‍ പോലും എനിക്ക് പേടീ ;
ഊണൂമുറക്കമില്ലാതെ ഞാന്‍ നേടീയതൊക്കെ ;
അവര്‍ക്ക് വീതിച്ചൂ നല്കി ;
മക്കള്‍ക്ക് ഞാന്‍ ഭാരമാവാതിരിക്കൂവാന്‍ ;
വീടൊന്ന് മാത്രം ഞാന്‍ ബാക്കീയാക്കീ ;
ഈയിടെ ഇവിടെയും യോഗം നടക്കൂന്നു ;
ചര്‍ച്ചകള്‍ പലതു നടന്നിടൂന്നു ;
ചര്‍ച്ചയില്‍ നല്ല പരസ്യം പറയുന്നു ;
മക്കള്‍ മരുമക്കള്‍ വാശിയോടെ ;
കൊച്ചിയിലുണ്ട് വൃദ്ധസദനം ഇപ്പൊ ;
കോഴിക്കോട്ടൂണ്ട് സേവാസദനം ;
കാര്യമെനിക്ക് മനസിലായി എന്റെ ;
വീടിന്നു മിന്നവര്‍ നോട്ടമിട്ടു ;
ജീവന്റെ ജീവനാം എന്റെ മക്കള്‍ എന്നെ ;
എങ്ങോ കളയാന്‍ വെമ്പുന്ന മക്കള്‍ ;
തളര്‍ച്ചയോടൊന്നുഞാന്‍ ചാരിക്കിടക്കവേ ;
എന്‍ ചാരുകസേരക്കൂം മുറുമുറുപ്പ് ;
അറിയാതെ ഓര്‍ത്തു ഞാന്‍ പുറകിലുപേക്ഷിച്ച ;
യവ്വന ജീവിത കാലത്തെയും ;
അവളൊത്ത് കഴിയേണ്ടന്‍ യവ്വന ജീവിതം ;
മരുഭൂമിയില്‍ ഞാനും നഷ്ട്മാക്കി ;
പരിഭവ ദുഃഖ പരിദേവനങ്ങളും ;
പലതും പറഞ്ഞു കരഞ്ഞവളൂം ;
ഇതൊക്കെയും നമ്മുടെ മക്കള്‍ക്ക് വേണ്ടിയാ ;
ണാശ്വസിപ്പിച്ചു പറഞ്ഞു ഞാനും ;
എന്നെ സ്നേഹിച്ചവള്‍ എല്ലാം സഹിച്ചവള്‍ ;
എന്നേ തനിച്ചാക്കി യാത്രയായി ;
സ്വര്‍ഗ്ഗത്തില്‍ നിന്നെന്നെ അവളുവിളിക്കൂന്നൂ ;
മക്കളില്ലിവിടെ ഇങ്ങോട്ട് പോരൂ ;
മരണമാസന്നമായ് ഉപദേശമൊന്നെനി ;
ക്കൂണ്ടെന്റെ മക്കള്‍ക്ക് നല്കീടുവാന്‍ ;
ആയുസും ജീവിതം നഷ്ട്മാക്കീട്ടാരും ;
സാമ്പാദിക്കല്ലെ മക്കള്‍ക്ക് വേണ്ടി ;
അവരെ പടച്ചവനീശ്വരനാണെങ്കില്‍ ;
അവര്‍ ക്കൂള്ളതെങ്ങനേം വന്നു ചേരും ;
മക്കളെ നോക്കേണ്ടെന്നര്‍ത്ഥമില്ല-അതിനായ് ;
കളയേണ്ട ജീവിതമെന്നു സാരം ;
മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യാത്തോര്‍ ;
ക്കില്ല സ്വര്‍ഗ്ഗം എന്ന് വേദ വാക്യം
എത്ര അർത്ഥവത്തായ കാലത്തിന്റെ കണക്കുപുസ്തകത്തിലെ വരികൾ.. (ഇത് എഴുതിയത് ആരെന്നു ഞങ്ങൾക്ക് അറിയില്ല )

No comments:

Post a Comment